Popular Posts

Tuesday, December 21, 2010

കാഴ്ച

ഉറക്കത്തിനിടയിലവള്‍ ഞെട്ടിയുണര്‍ന്നു...
ചുറ്റും പരതി,അമ്മയെവിടെ ?
ആ കുഞ്ഞു കണ്ണുകള്‍ നിറയാന്‍ തുടങ്ങി..

പൊരിഞ്ഞ വെയിലിലേക്ക്‌ കുഞ്ഞു പാദങ്ങളെടുത്തു വെച്ചു.
വിശപ്പിന്‍റെ വിളിയില്‍, ചുട്ടു പൊള്ളുന്ന
നട്ടുച്ചയെ അവള്‍ മറന്നു..
അമ്മയെവിടെ ? നിറഞ്ഞ കണ്ണുകള്‍ ചുറ്റും തിരഞ്ഞു..

കിടന്നിരുന്ന കീറ ചാക്കിനടുത്തു കൂട്ടിരുന്ന
തെരുവ്നായോടും അവള്‍ ആരാഞ്ഞു...
അമ്മയെവിടെ ?

ദൈന്യം നിറഞ്ഞ അവളുടെ നിലവിളികള്‍
കടന്നു പോയവരില്‍ ചിലര്‍ക്ക്,സഹതാപം..
സമയക്കുറവു കാരണമോ,അതോ,
ചില്ലറ തുട്ടുകളെറിഞ്ഞവര്‍ നീങ്ങി

കരഞ്ഞു തളര്‍ന്നവള്‍ മെല്ലേ റോഡിലേക്ക് പിച്ച വെച്ചു..
തിരക്കിനിടയിലെവിടെയോ ആ കുഞ്ഞു നിഴല്‍
നിരങ്ങി നീങ്ങി, അമ്മയെത്തേടി...
കൂട്ടിരുന്ന തെരുവുനായുടെ പോലും കണ്ണിടറിയോ ?

10 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് ഒരു കവിതയാണെന്നു ഞാന്‍ പറയില്ല
കഥയാണെങ്കില്‍ നൂറു മാര്‍ക്ക്.
ആശയം വ്യക്തമാണ്.വളരെ ഇഷ്ടമായി .

ആശംസകള്‍ ..

Unknown said...

വളരെ നന്നായിട്ടുണ്ട്.ആശംസകൾ

A said...

അര്‍ത്ഥ സംബുഷ്ട്മായ വരികള്‍ . നനായിരിക്കുന്നു

Elayoden said...

നല്ല വരികളോടെ, നല്ലൊരു ആശയം. അമ്മയെ തേടിയുള്ള അലച്ചില്‍.. തുടര്‍ന്നും എഴുതുക, ആശംസകള്‍


"കരഞ്ഞു തളര്‍ന്നവള്‍ മെല്ലേ റോഡിലേക്ക് പിച്ച വെച്ചു..
തിരക്കിനിടയിലെവിടെയോ ആ കുഞ്ഞു നിഴല്‍
നിരങ്ങി നീങ്ങി, അമ്മയെത്തേടി...
കൂട്ടിരുന്ന തെരുവുനായുടെ പോലും കണ്ണിടറിയോ"

new said...

നന്നായിട്ടുണ്ട് , അമ്മയെക്കുറിച്ചുള്ള വരികള്‍ എന്നും ആശംസകള്‍ നേടിക്കൊടുത്തിട്ടെ ഉള്ളു . ഈ വേര്‍ഡ്‌ വെരിഫികേഷന്‍ ഒന്നോഴിവാകിയാല്‍ നന്നായിരുന്നു .

Kadalass said...

ആശയ സമ്പുഷ്ടമായ കഥ (കവിത)
നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍!

നിരഞ്ജന്‍ തംബുരു said...

അച്ചുവേ കൊള്ളാം ട്ടാ ആശംസകള്‍

Liji Arun said...
This comment has been removed by the author.
Liji Arun said...

nannayorikkunnu....

Unknown said...

അച്ചുട്ടാ... വായിച്ചിട്ടുണ്ടെങ്കിലും ബ്ലോഗ്‌ ഇപ്പൊ കണ്ടെയുള്ളൂ!